കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിത പ്രാതിനിധ്യം കുറവ് ; നീതികേടെന്ന് ശശി തരൂര്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വിജയസാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്, നീതികേടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനങ്ങള്‍ എടുത്തവര്‍ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാം. വിജയസാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്. വനിത ബില്ലിനെ പിന്തുണച്ച ആളാണ് താന്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിത്യം വേണമെന്നാണ് നിലപാട് എന്നും ശശി തരൂര്‍ പറഞ്ഞു.