ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻറെ കടിയേറ്റു

ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

 

ഇത് ആറാം തവണയാണ് മോൻസിക്ക് പാമ്പുകടിയേൽക്കുന്നത്. ഓരോ തവണയും ഗുരുതരാവസ്ഥയിലായെങ്കിലും മരണത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരികയായിരുന്നു. 

ഇടുക്കി:  ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു.ഇത് ആറാം തവണയാണ് മോൻസിക്ക് പാമ്പുകടിയേൽക്കുന്നത്. ഓരോ തവണയും ഗുരുതരാവസ്ഥയിലായെങ്കിലും മരണത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരികയായിരുന്നു. അതേസമയം 

കോഴിക്കോട് കിടപ്പുമുറിയില്‍ മൂർഖൻ. നന്മണ്ടയില്‍ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അല്‍ഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.

പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അല്‍ഷിദ് കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നില്‍ക്കുകയായിരുന്നു. റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.