കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, പാർട്ടി വിടാൻ കാരണം രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ : കെവി തോമസ്
കോൺഗ്രസിൽ നിന്ന് അകന്നെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: കോൺഗ്രസിൽ നിന്ന് അകന്നെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോൺഗ്രസിൽനിന്ന് അകന്നെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ല. സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു പുസ്തകത്തിലൂടെയുള്ള യാത്ര. സോണിയ ഗാന്ധിയുമായുള്ള വ്യക്തിബന്ധം ഇപ്പോഴും തുടരുന്നു. എന്നാല്, കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല’ -കെ.വി. തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സോണിയ ഗാന്ധി നാളെ വിളിച്ചാൽ ഞാൻ കാര്യങ്ങൾ തുറന്നുപറയും. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇപ്പോൾ വാങ്ങിയ പുസ്തകത്തിൽ ഒപ്പിട്ടുവാങ്ങാൻ അവരെ ഏൽപ്പിച്ചിരിക്കുകയാണ്. ഒപ്പിട്ടുതരാമെന്ന് പറഞ്ഞിട്ടുണ്ട്.’ -അദ്ദേഹം പറഞ്ഞു.
ചില മുതിർന്ന നേതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രഫസറെ മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല, നമ്മളോടൊപ്പം നിൽക്കുന്നയാളാണ് എന്നൊക്കെ. എന്റെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ഇപ്പോഴും കത്തിടപാടുകളും ബന്ധപ്പെടലുമൊക്കെയുണ്ട്. വ്യക്തിബന്ധങ്ങൾ നിലനിർത്തുന്ന കാര്യത്തിൽ സോണിയ ഗാന്ധിക്ക് തുല്യമായി ഞാൻ ആരെയും കണ്ടിട്ടില്ല.
കോൺഗ്രസിൽനിന്ന് പുറത്തുപോകേണ്ടിവന്നതിൽ എനിക്ക് വേദനയുണ്ട്. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് തോന്നിയത്.
ഞാൻ എ.ഐ.സി.സി അംഗമായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ എന്റെ അടുത്ത സുഹൃത്തായ പി.ടി. തോമസിന്റെ പ്രചാരണത്തിന് പോകണമെന്ന് ആലോചിച്ചു. എന്നാൽ, ഉത്തരവാദിത്തപ്പെട്ടവർ വേണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് പാർട്ടിയിൽ എനിക്കുള്ള സ്ഥാനം മനസ്സിലായത്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആ തീരുമാനമെടുത്തത്. ആ സമയത്ത് എനിക്ക് തണലായി വന്നത് ഇടതുപക്ഷ പ്രസ്ഥാനവും സി.പി.എമ്മും പിണറായി വിജയനുമാണ് -അദ്ദേഹം വിശദീകരിച്ചു.
എല്ലാവരുമായും വ്യക്തിബന്ധം നിലനിർത്തുന്നയാളാണ് തന്നെും കെ.വി. തോമസ് വ്യക്തമാക്കി. നരേന്ദ്ര മോദിയുമായി 2001 മുതൽ ബന്ധമുണ്ട്. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് മത്സ്യത്തൊഴിലാളി സ്ത്രീകൾ ഗുജറാത്തിൽ പോയതുമായി ബന്ധപ്പെട്ടാണ് ആ ബന്ധം തുടങ്ങിയത്. ഇന്നും അത് തുടരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ പോയപ്പോഴും ഞങ്ങൾ സംസാരിച്ചിരുന്നു. എ.കെ. ആന്റണിയോടും എനിക്ക് വലിയ അടുപ്പമാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാക്കളിലൊരാളാണ് അദ്ദേഹം. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്തിബന്ധങ്ങൾ നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്.