ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ.വി. തോമസ് , ഔദ്യോഗിക മുറിയും വിട്ടുനൽകി

 കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം പ്രൊഫ. കെ.വി. തോമസ് ഒഴിഞ്ഞു. ഇതേത്തുടർന്ന് ഡൽഹി കേരളഹൗസിൽ അദ്ദേഹത്തിന് അനുവദിച്ചിരുന്ന ഔദ്യോഗിക മുറിയും അദ്ദേഹം വിട്ടുനൽകി.

പുതിയ സർക്കാർ വന്ന സാഹചര്യത്തിൽ താൻ പ്രത്യേകമായി സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്ന് കെ.വി. തോമസ് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി രാജിവെച്ചതോടെ മേയ് നാലാം തീയതി രാത്രി തന്നെ തന്റെ ഔദ്യോഗിക കാലാവധിയും അവസാനിച്ചതായി അദ്ദേഹം പറഞ്ഞു. അന്നേ ദിവസം തന്നെ തന്റെ ഓഫീസിലെ ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.