ഹോട്ടലിന്റെ വിഷു ആശംസാ ചിത്രത്തിൽ 'കുഴിമന്തി' കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണികണ്ണൻ ; ഈ തെമ്മാടിത്തം വച്ചു പൊറുപ്പിക്കില്ലെന്ന് കെ.പി ശശികല
ഭഗവാൻ ഉണ്ണിക്കണ്ണനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടൽ ഉടമ പ്രചരിപ്പിച്ച പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചേർത്തലയിലെ മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനമാണ് ഉണ്ണിക്കണ്ണന്റെ മുന്നിൽ ചിക്കൻ ബിരിയാണിയും അതിനു മുകളിൽ ചിക്കൻ ഫ്രൈയും വച്ച വിഷു ആശംസാ കാർഡ് പ്രചരിപ്പിച്ചത്.
ഇത് കേവലം വിഷു ആശംസാ കാർഡല്ലെന്നും ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു. ഈ കട കച്ചവടത്തിന് വേണ്ടി തു റന്നതല്ല. ഇതിനു പിന്നിൽ ദുരുദേശമുണ്ട്. ആയതിനാൽ ഈ കട അധികൃതർ തന്നെ പൂട്ടിക്കുമെന്ന് കരുതാം. അല്ലെങ്കിൽ കൃഷ്ണ ഭക്തർ ആ പണി ഏറ്റെടുക്കേണ്ടി വരുമെന്ന് ടീച്ചർ മുന്നറിയിപ്പ് നൽകി.
ആലപ്പുഴ : ഭഗവാൻ ഉണ്ണിക്കണ്ണനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടൽ ഉടമ പ്രചരിപ്പിച്ച പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചേർത്തലയിലെ മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനമാണ് ഉണ്ണിക്കണ്ണന്റെ മുന്നിൽ ചിക്കൻ ബിരിയാണിയും അതിനു മുകളിൽ ചിക്കൻ ഫ്രൈയും വച്ച വിഷു ആശംസാ കാർഡ് പ്രചരിപ്പിച്ചത്.
ചിത്രത്തിന്റെ ഹിന്ദു സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. ഇത് കേവലം വിഷു ആശംസാ കാർഡല്ലെന്നും ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു. ഈ കട കച്ചവടത്തിന് വേണ്ടി തു റന്നതല്ല. ഇതിനു പിന്നിൽ ദുരുദേശമുണ്ട്. ആയതിനാൽ ഈ കട അധികൃതർ തന്നെ പൂട്ടിക്കുമെന്ന് കരുതാം. അല്ലെങ്കിൽ കൃഷ്ണ ഭക്തർ ആ പണി ഏറ്റെടുക്കേണ്ടി വരുമെന്ന് ടീച്ചർ മുന്നറിയിപ്പ് നൽകി.
വിവാദ ചിത്രം വന്നിട്ട് മുന്നു ദിവസമായിട്ടും നമ്മുടെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ സാംസ്കാരിക നായകരോ ഇതറിഞ്ഞില്ലേയെന്നും ശശികല ടീച്ചർ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. പരമവിത്രമതാമീ മണ്ണിൽ കേട്ടപ്പോൾ പോലും ഓക്കാനിച്ച വരല്ലേ ഇവരെല്ലാം? ഒരു കൊച്ചു പെങ്കുട്ടിയെ വെച്ച് കേരള സ്റ്റോറി ചമച്ചവരല്ലേ ഇവരെല്ലാം?
പണ്ട് സർക്കാസമായി ശത്രുസംഹാര പുഷ്പജ്ഞലിയെപ്പറ്റി ഞാൻ പ്രസംഗിച്ചപ്പോൾ അതു മുറിച്ചെടുത്ത് പാഞ്ഞ സതീശന് പിന്തുണയുമായി മുഖ്യമന്ത്രി വരെ ഉണ്ടായിരുന്നില്ലേ? ഉത്തരേന്ത്യയിൽ പറക്കുന്നകാക്കയെ നോക്കി ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഢനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്ന വരെവിടെ? മതേതരരേ മറുപടി ഉണ്ടോയെന്നും ശശികല ടീച്ചർ ചോദിക്കുന്നു.
ചിത്രം വിവാദമായതോടെ ഹോട്ടൽ ഉടമ മാപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.