അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്
അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്. ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി എടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി.
Updated: Aug 14, 2026, 16:45 IST
അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. അർജ്ജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.
കൊച്ചി: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്. ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി എടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി.
അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. അർജ്ജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. അർജുന്റെ ബന്ധു കുട്ടൻ്റെ കാറാണ് പിടികൂടിയത്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ ആയങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.