ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കും
ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
Mar 19, 2026, 09:00 IST
കോന്നി സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തില്‍ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തര്‍ക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.