കുംഭമേള വൈറല്‍ താരത്തെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് ഹൈക്കോടതി

കുംഭമേള വൈറല്‍ താരത്തെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ഹൈക്കോടതി. മധ്യപ്രദേശ് പൊലീസിനോ മറ്റേതെങ്കിലും വ്യക്തിക്കോ കോടതി ഉത്തരവില്ലാതെ ഹര്‍ജിക്കാരിയെ കൈമാറരുത്. നടിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി. അടിയന്തര സഹായം ആവശ്യമെങ്കില്‍ വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസറെ ബന്ധപ്പെടാനും, ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.

 

 കൊച്ചി: കുംഭമേള വൈറല്‍ താരത്തെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ഹൈക്കോടതി. മധ്യപ്രദേശ് പൊലീസിനോ മറ്റേതെങ്കിലും വ്യക്തിക്കോ കോടതി ഉത്തരവില്ലാതെ ഹര്‍ജിക്കാരിയെ കൈമാറരുത്. നടിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി. അടിയന്തര സഹായം ആവശ്യമെങ്കില്‍ വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസറെ ബന്ധപ്പെടാനും, ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.

നടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന നിര്‍ദേശം ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നല്‍കിയിരുന്നു. മധ്യപ്രദേശിലേക്ക് കൊണ്ടുപോയാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നും കുടുംബത്തില്‍ നിന്ന് 'ഓണര്‍ കില്ലിംങ്്' ഭീഷണിയുണ്ടെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദേശീയ പട്ടികവര്‍ഗ കമ്മീഷന് കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരമില്ലെന്നും, പ്രാഥമികമായി ശുപാര്‍ശാധികാരങ്ങള്‍ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.