കുംഭമേള വൈറല്‍ താരം മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാന്‍ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി

മൊണാലിസ ഭോസ്ലെയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

 

'ദേശീയ പട്ടികജാതി കമ്മീഷന്റെ അധികാര പരിധിയില്‍ സംശയമുണ്ട്.

കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി. മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാന്‍ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മീഷന്റെ ഉത്തരവ് മൊണാലിസയുടെ ജീവിക്കാനുളള അവകാശത്തെ പ്രഥമദൃഷ്ട്യാ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും കോടതി പറഞ്ഞു.

'ദേശീയ പട്ടികജാതി കമ്മീഷന്റെ അധികാര പരിധിയില്‍ സംശയമുണ്ട്. ഉത്തരവിറക്കാന്‍ ദേശീയ കമ്മീഷന് പ്രഥമദൃഷ്ട്യാ അധികാരമില്ല. ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് പ്രാഥമികമായി കമ്മീഷന് അധികാരം. ഉത്തരവിറക്കാന്‍ കോടതിയോ ട്രൈബ്യൂണലോ അല്ല': ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് പട്ടികജാതി കമ്മീഷനെതിരായ വിമര്‍ശനം. അനുമതിയില്ലാതെ മൊണാലിസയെ കൈമാറുന്നത് കേരളാ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

മൊണാലിസ ഭോസ്ലെയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. മൊണാലിസയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.