സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിന് മുന്നിലെത്തി

കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം.

 

തന്റെ പാസ്‌പോര്‍ട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി പറയുന്നു.

സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിന് മുന്നിലെത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഒളിവില്‍ കഴിഞ്ഞ പെണ്‍കുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയത്. തന്റെ പാസ്‌പോര്‍ട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. പ്രായത്തിന്റെ പേരില്‍ കേസ് നല്‍കിയത് ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.