പുതിയ അഡ്വക്കേറ്റ് ജനറൽ ആർ എസ് എസ് നേതാവെന്ന വ്യാജ പ്രചാരണം തടയണം ; ഡിജിപിയ്ക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ്

പുതിയ അഡ്വക്കേറ്റ് ജനറലിനെ ആർ എസ് എസ് നേതാവെന്ന് വ്യാജ പ്രചാരണം തടയണമെന്ന് ഡിജിപിയ്ക്ക് പരാതി.  യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ പുതുതായി നിയമിക്കപ്പെട്ട അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനെ ആർ എസ് എസ് നേതാവെന്ന് സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട്  ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ് ആണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.  

അഡ്വ. ജാജു ബാബുവിനെ യു ഡി എഫ് ഗവണ്മെന്റ് അഡ്വക്കേറ്റ് ജനറലായി പ്രഖ്യാപിച്ചത് മുതൽ അദ്ദേഹം ആർ എസ് എസ് നേതാവെന്ന് ബോധപൂർവ്വം ചിലർ ഫേസ് ബുക്ക് അടക്കം സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുകയാണ്.  ഗവർണ്ണറുടെ നിയമോപദേശകനായും വെള്ളാപ്പള്ളി നടേശന്റെ കേസിൽ ഹാജരായതു കൊണ്ടും ജാജു ബാബുവിനെ ആർ എസ് എസ് കാരനായി മുദ്രകുത്തി അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നു.  

 കൊച്ചി : പുതിയ അഡ്വക്കേറ്റ് ജനറലിനെ ആർ എസ് എസ് നേതാവെന്ന് വ്യാജ പ്രചാരണം തടയണമെന്ന് ഡിജിപിയ്ക്ക് പരാതി.  യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ പുതുതായി നിയമിക്കപ്പെട്ട അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനെ ആർ എസ് എസ് നേതാവെന്ന് സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട്  ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ് ആണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.  

അഡ്വ. ജാജു ബാബുവിനെ യു ഡി എഫ് ഗവണ്മെന്റ് അഡ്വക്കേറ്റ് ജനറലായി പ്രഖ്യാപിച്ചത് മുതൽ അദ്ദേഹം ആർ എസ് എസ് നേതാവെന്ന് ബോധപൂർവ്വം ചിലർ ഫേസ് ബുക്ക് അടക്കം സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുകയാണ്.  ഗവർണ്ണറുടെ നിയമോപദേശകനായും വെള്ളാപ്പള്ളി നടേശന്റെ കേസിൽ ഹാജരായതു കൊണ്ടും ജാജു ബാബുവിനെ ആർ എസ് എസ് കാരനായി മുദ്രകുത്തി അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നു.  

ഒരു അഭിഭാഷകനെ സംബന്ധിച്ച് രാഷ്ട്രീയ താല്പര്യങ്ങൾ അനുവദിച്ച് വക്കാലത്ത് ഏറ്റ് എടുക്കുവാൻ സാധിക്കില്ല.  അഭിഭാഷക വൃത്തിയുടെ ഭാഗമായി ഏറ്റെടുത്ത കേസുകളുടെ അടിസ്ഥാനത്തിൽ ജാജു ബാബുവിനെ ആർ എസ് എസ് എന്ന് ചാപ്പ കുത്തുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.