സൈബര്‍ ആക്രമണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍
സൈബര്‍ ആക്രമണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.
Aug 8, 2025, 08:34 IST
മെമ്മറി കാര്‍ഡ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
എഎംഎംഎ തെരഞ്ഞെടുപ്പിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിയമ നടപടി സ്വീകരിച്ച് കുക്കു പരമേശ്വരന്‍. സംഭവത്തില്‍ കുക്കു പരമേശ്വരന്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കി. മെമ്മറി കാര്‍ഡ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നുവെന്നും യൂട്യൂബ് ചാനലുകളിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. എഎംഎംഎ തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.