കെ-ടെറ്റ്: മാർച്ച് 16 വരെ അപേക്ഷിക്കാം

കെ-ടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാർച്ച് 16 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്കും ഈ കാലയളവിൽ തിരുത്താൻ അവസരം.

https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി ആണ് തിരുത്താൻ കഴിയുക. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ഐഡിയും നൽകി CANDIDATE LOGIN ചെയ്ത് നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.