കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍
കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍. നാല് ബോര്‍ഡ് കോപറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.
Updated: Nov 17, 2026, 09:54 IST
മുഖ്യമന്ത്രി വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് അന്‍വര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്.
മലപ്പുറം: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍. നാല് ബോര്‍ഡ് കോപറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് അന്‍വര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്.
കെടിഡിസി ചെയര്‍മാന്‍ പദവിക്കൊപ്പം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കായി ബോര്‍ഡ് കോര്‍പറേഷനുകളിലെ മൂന്ന് അധ്യക്ഷ പദവി കൂടി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നാണ് സൂചന.
നേരത്തെ കെടിഡിസി ചെയര്‍മാന്‍ പദവിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പാലോട് രവി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്.