ആരോഗ്യ മന്ത്രിയെ കെഎസ്യു പ്രവർത്തകർ സ്പർശിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ സ്പർശിച്ചിട്ടില്ലെന്ന് കെ.പി. സി. സി അദ്ധ്യക്ഷൻ അഡ്വ: സണ്ണി ജോസഫ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കരിങ്കൊടി കാണിച്ചുവെന്നത് യാഥാർത്ഥ്യമാണ്.
Feb 26, 2026, 12:14 IST
കണ്ണൂർ : ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ സ്പർശിച്ചിട്ടില്ലെന്ന് കെ.പി. സി. സി അദ്ധ്യക്ഷൻ അഡ്വ: സണ്ണി ജോസഫ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കരിങ്കൊടി കാണിച്ചുവെന്നത് യാഥാർത്ഥ്യമാണ്.
അവരെ പൊലീസ് വളഞ്ഞിട്ട് പിടിച്ചു ആരോഗ്യ മന്ത്രിയാണ് പ്രവർത്തകരോട് ഇങ്ങോട്ട് ആക്രോശിച്ചത് ആരോഗ്യ മന്ത്രിക്ക് കെഎസ് യു പ്രവർത്തകരിൽ നിന്ന് കയ്യേറ്റം ഉണ്ടായിട്ടില്ല വാസ്തവ വിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചു വിട്ടത് ആരോഗ്യ മന്ത്രിയാണ് എന്ത് പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.കോൺഗ്രസ് പൊലിസ് നടത്തുന്നഎല്ലാ അന്വേഷണത്തോടും സഹകരിക്കുംവീണ ജോർജിന്റെത് അഭിനയമാണോയെന്ന് ജനം വിലയിരുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.