യാത്രാദുരിത്തിന് വിട ; കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ
കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നുകോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാൻ തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് സർവീസുകൾ ആരംഭിക്കുന്നതിൽ ധാരണയായത്. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ വി എം ഷാജി, എടിഒ രഞ്ജിത്ത്, ഇൻസ്‌പെക്ടർ ഇൻചാർജ് എസ്. ഷിബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇതോടൊപ്പം വടകര–കുറ്റ്യാടി–മാനന്തവാടി–മൈസൂരു റൂട്ടിൽ പുതിയ ദീർഘദൂര കെഎസ്ആർടിസി സർവീസ് ആരംഭിക്കാനും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ വടകരയിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 10 മണിയോടെ മൈസൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സർവീസ് ക്രമീകരിക്കുക.മണിയൂർ, വേളം പഞ്ചായത്തുകളിലെ ഗതാഗത പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയായി. ഇതിന്റെ ഭാഗമായി രാവിലെ വടകരയിൽ നിന്ന് മണിയൂരിലേക്ക് പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പുറമേരി പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ അവിടുത്തെ ഗതാഗത ബുദ്ധിമുട്ടുകൾക്ക് പരിഹാരമായതായും യോഗം വിലയിരുത്തി.