കെഎസ്ആർടിസിയിൽ മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്ന് മുതൽ നൽകിത്തുടങ്ങും

കെഎസ്ആർടിസിയിൽ മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്ന് മുതൽ നൽകിത്തുടങ്ങും
 

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്നു നൽകിത്തുടങ്ങുമെന്നു മാനേജ്മെന്റ് അറിയിച്ചു. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ശമ്പളമാകും ഇന്നു നൽകുക. ധനവകുപ്പ് നൽകിയ 30 കോടി രൂപയ്ക്കു പുറമേ ഓവർഡ്രാഫ്റ്റായും 45 കോടിയെടുത്തിട്ടുണ്ട്. ശമ്പളം നൽകാൻ 82 കോടി രൂപയാണു വേണ്ടത്.

വിഷുവും ഈസ്റ്ററും ശമ്പളമില്ലാതെയാണു കെഎസ്ആർടിസി ജീവനക്കാർ ആഘോഷിച്ചത്. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം നൽകിയിരിക്കണമെന്ന നിർദേശം ലംഘിച്ചതിൽ പ്രതിഷേധിച്ച് സിഐടിയു, ടിഡിഎഫ്, ബിഎംഎസ് സംഘടനകൾ സമരത്തിലാണ്. 28നു ട്രേഡ് യൂണിയനുകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്.