തലസ്ഥാന റോഡുകളിൽ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി

തലസ്ഥാനത്തിന്റെ നഗരവീഥികളിൽ  വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി. പഴയകാല സ്മരണകൾ ഉണർത്തി കെഎസ്ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡൽ സിറ്റി ബസുകളാണ് നിരത്തിൽ സജീവമാകുന്നത്. 1950-60 കാലഘട്ടത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബസിന്റെ രൂപകൽപ്പന.

പുതിയ ബസിന്റെ എൻജിനും ഷാസിയും നിലനിർത്തി ബോഡിയിൽ പൂർണമായും മാറ്റം വരുത്തിയാണ് പഴയ രൂപം കൊണ്ടുവന്നത്. സൈഡ് കർട്ടനുകളും പഴയ മോഡൽ സീറ്റുകളും പഴയ കെഎസ്ആർടിസി എംബ്ലവും പുനർനിർമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ എൻജിനിയർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെക്കാനിക്കൽ വിഭാഗമാണ് ഈ വിസ്മയത്തിന് പിന്നിൽ. ഫ്ലാഗ്‌ ഓഫും ട്രയൽ റണ്ണും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിച്ചു.

ആദ്യഘട്ടത്തിൽ കിഴക്കേകോട്ട മുതൽ പേരൂർക്കട വരെ സാധാരണ സർവീസായാണ് വിന്റേജ് ബസ് ഓടിക്കുന്നത്. ജനങ്ങളുടെ പ്രതികരണം നോക്കി പിന്നീട് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സിനിമാ ഷൂട്ടിങ്ങിനും വിവാഹ ഫോട്ടോ ഷൂട്ടിനും ഒക്കെയായി ബസ് വിട്ടുനൽകാനും പദ്ധതിയുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരതയുമായി എത്തുന്ന വിന്റേജ് ആനവണ്ടി യാത്രക്കാർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.