അവധിക്കാലം അടിച്ചു പൊളിക്കാം ..! മെയ് മാസത്തിൽ എറണാകുളത്ത് നിന്ന് 30 ബജറ്റ് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി
മധ്യവേനലവധിക്കാലം ആഘോഷമാക്കാൻ യാത്രക്കാരെ കാത്ത് കെഎസ്ആർടിസി എറണാകുളം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മെയ് മാസത്തിൽ 30 വ്യത്യസ്ത വിനോദയാത്രകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് ഈ പാക്കേജുകളുടെ പ്രത്യേകത.
Apr 27, 2026, 12:30 IST

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ ഗവി, മലക്കപ്പാറ, മൂന്നാർ, വയനാട്, ഗോവ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. മിക്ക യാത്രകളും പുലർച്ചെ 5:00-നും 6:00-നും ഇടയിൽ ആരംഭിച്ച് രാത്രി 11:00-ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി 9496800024, 8289905075, 9656197395 നമ്പറുകളിൽ വിളിക്കാവുന്നതാണ്.