കെഎസ്ആര്‍ടിസി ബസുകളില്‍ അടുത്ത മാസം 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം ; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

സര്‍ക്കാര്‍ കൂടിയാലോചന നടത്തിയില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.

 

ജൂണ്‍ 15 മുതലാണ് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസുകളില്‍ അടുത്ത മാസം 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സര്‍ക്കാര്‍ കേള്‍ക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെര്‍മിറ്റ് ഫീസുകളില്‍ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.

ജൂണ്‍ 15 മുതലാണ് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൂടിയാലോചന നടത്തിയില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.