കെഎസ്‌ആര്‍ടിസിയില്‍ ഇന്ന് മുതല്‍ 'സ്ത്രീ/പുരുഷൻ' ടിക്കറ്റ്
കെഎസ്‌ആർടിസി ബസ്സുകളില്‍ യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കെടുപ്പിനായി 'ജെൻഡർ ടിക്കറ്റിങ്' ഇന്ന് മുതല്‍ ആരംഭിച്ചു.ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും.
പുതിയ പരിഷ്കാരം അനുസരിച്ച്, കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ 'പുരുഷൻ' അല്ലെങ്കിൽ 'സ്ത്രീ' എന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സുകളില്‍ യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കെടുപ്പിനായി 'ജെൻഡർ ടിക്കറ്റിങ്' ഇന്ന് മുതല്‍ ആരംഭിച്ചു.ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും.
പുതിയ പരിഷ്കാരം അനുസരിച്ച്, കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ 'പുരുഷൻ' അല്ലെങ്കിൽ 'സ്ത്രീ' എന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
ഇതിനാവശ്യമായ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ത്രീ യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ മനസിലാക്കിയ ശേഷം പരമാവധി വേഗത്തില്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
പ്രതിദിനം കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും