കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം
വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ നിയന്ത്രണംവിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ എതിർദിശയില്‍ നിന്ന് വന്ന മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു
കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ നിയന്ത്രണംവിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കൊച്ചുതോവാള സ്വദേശികളായ യുവാക്കളാണ് മരിച്ചത്. സൂരജ് സിബി (21) ഡോണ്‍ തോമസ് (20)എന്നിവരാണ് മരിച്ച യുവാക്കള്‍. ശനിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.
മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ എതിർദിശയില്‍ നിന്ന് വന്ന മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ യാത്രികർ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങള്‍ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
വിവരമറിഞ്ഞ് കട്ടപ്പന പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.