കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' പദ്ധതി പാലക്കാട് ഹിറ്റ്: 142 ദിവസത്തിനിടെ നൽകിയത് 62 ലക്ഷത്തിലേറെ സീറോ ടിക്കറ്റുകൾ

കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പ്രിയദർശിനി' പദ്ധതി പാലക്കാട് ജില്ലയിൽ വൻ വിജയമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. പൊതുഗതാഗത രംഗത്ത് ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതായാണ് ഈ വലിയ സംഖ്യ വ്യക്തമാക്കുന്നത്.

 

പാലക്കാട്: കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പ്രിയദർശിനി' പദ്ധതി പാലക്കാട് ജില്ലയിൽ വൻ വിജയമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. പൊതുഗതാഗത രംഗത്ത് ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതായാണ് ഈ വലിയ സംഖ്യ വ്യക്തമാക്കുന്നത്.

വടക്കഞ്ചേരി, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ എന്നീ നാല് യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ പദ്ധതിയുടെ പ്രവർത്തനം നടപ്പിലാക്കുന്നത്. ഇതിൽ പാലക്കാട് യൂണിറ്റിലാണ് ഏറ്റവും കൂടുതൽ പേർ സീറോ ടിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയത് (26,32,971 പേർ). കൂടാതെ ചിറ്റൂരിൽ 10,53,905 പേരും, വടക്കഞ്ചേരിയിൽ 13,29,593 പേരും, മണ്ണാർക്കാടിൽ 11,92,144 പേരും പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്തു.

സീറോ ടിക്കറ്റ് സംവിധാനം വഴി ഇതുവരെ 18,96,85,714 രൂപയാണ് ആകെ വരുമാനമായി കെഎസ്ആർടിസി നേടിയെടുത്തത്. പാലക്കാട് യൂണിറ്റിൽ നിന്ന് 9,02,90,037 രൂപയും, ചിറ്റൂരിൽ നിന്ന് 3,22,89,296 രൂപയും, വടക്കഞ്ചേരിയിൽ നിന്ന് 3,78,98,740 രൂപയും, മണ്ണാർക്കാടിൽ നിന്ന് 2,92,07,641 രൂപയും ലഭിച്ചു. കെഎസ്ആർടിസിയുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിൽ പ്രിയദർശിനി പദ്ധതി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.