ഗുരുവായൂരില്‍നിന്നും തലസ്ഥാനനഗരിയിലേക്ക് കെ.എസ്.ആര്‍.ടി.സി.എക്‌സിക്യൂട്ടീവ് വോള്‍വോ സര്‍വീസ്
ഗുരുവായൂരില്‍നിന്നും തലസ്ഥാനനഗരിയിലേക്ക് കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ക്ലാസ് വോള്‍വോ. ഗുരുവായൂരില്‍നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 12ന് തിരുവനന്തപുരത്ത് എത്തും.
Aug 24, 2026, 10:30 IST
തൃശൂര്‍: ഗുരുവായൂരില്‍നിന്നും തലസ്ഥാനനഗരിയിലേക്ക് കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ക്ലാസ് വോള്‍വോ. ഗുരുവായൂരില്‍നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 12ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെട്ട ഉച്ചയ്ക്ക് 12ന് ഗുരുവായൂരില്‍ തിരിച്ചെത്തും. ബസില്‍ ചായ, സ്‌നാക്‌സ് എന്നിവ ലഭിക്കും.
വാഷ് റൂം സൗകര്യവും ഉണ്ട്. 960 രൂപയാണ് ടിക്കറ്റ് നിരക്ക്. തൃശൂര്‍, ചാലക്കുടി, അങ്കമാലി, വൈറ്റില, ആലപ്പുഴ, കൊല്ലം ബൈപാസ് വഴിയാണ് യാത്ര. ഗുരുവായൂര്‍ ക്ഷേത്രം നടയില്‍ ബസിന് സ്വീകരണം നല്‍കി. എന്‍.കെ. അക്ബര്‍ എം.എല്‍.എ., ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണന്‍, ബാലന്‍ വാറണാട്ട്, ഒ.കെ. ആര്‍. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.