മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി.

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ് സുനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.