കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍

സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്

 

ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റ ഡ്രൈവര്‍ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍. കായംകുളത്തിനടുത്ത് കൃഷ്ണപുരത്താണ് സംഭവം. ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റ ഡ്രൈവര്‍ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മൂന്ന് ബൈക്കിലായി എത്തിയവര്‍ ബസ് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.