‌‌തീർത്ഥാടന കാലത്ത് ചലോ ഇ.റ്റി.എം ടിക്കറ്റ് മെഷീനുമായി കെ.എസ്.ആർ ടി സി

തീർത്ഥാടന കാലത്ത് ഏറ്റവും നവീനരീതിയിലുള്ള ചലോ ഇ.റ്റി.എം ടിക്കറ്റ് മെഷീനുമായി കെ.എസ്.ആർ ടി സി. പമ്പ സ്പെഷ്യൽ, പമ്പ- നിലയ്ക്കൽ ബസുകളിലെല്ലാം ഇത്തരം ടിക്കറ്റ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ഇതു മൂലം യാത്രക്കാർക്ക് പണം കയ്യിൽ കരുതേണ്ട ആവിശ്യമില്ല. എ.പി.എം കാർഡ്, ട്രാവ ൽ കാർഡ്, ആർ.എഫ്. ഐ കാർഡ് എന്നിവ ഉപയോഗിക്കാൻ കഴിയും.

 

ശബരിമല : തീർത്ഥാടന കാലത്ത് ഏറ്റവും നവീനരീതിയിലുള്ള ചലോ ഇ.റ്റി.എം ടിക്കറ്റ് മെഷീനുമായി കെ.എസ്.ആർ ടി സി. പമ്പ സ്പെഷ്യൽ, പമ്പ- നിലയ്ക്കൽ ബസുകളിലെല്ലാം ഇത്തരം ടിക്കറ്റ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ഇതു മൂലം യാത്രക്കാർക്ക് പണം കയ്യിൽ കരുതേണ്ട ആവിശ്യമില്ല. എ.പി.എം കാർഡ്, ട്രാവൽ കാർഡ്, ആർ.എഫ്. ഐ കാർഡ് എന്നിവ ഉപയോഗിക്കാൻ കഴിയും.

ഇതോടെ തീർത്ഥാടകർക്ക് സഞ്ചരിക്കാൻ പണം കയ്യിൽ കരുതേണ്ട ആവിശ്യമില്ല. പമ്പ നിലയ്ക്കൽ ചെയിൻ സർവീസിനായി 180 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്, 25 ദീർഘദൂര ബസുകളും പമ്പ ഡിപ്പൊയിൽ ഉണ്ട്. ഏറ്റവും കൂടുതൽ സർവീസ് പമ്പയിലേക്ക് അയച്ചത് ചെങ്ങന്നൂർ ഡിപ്പൊയിൽ നിന്നാണ്. 

ചെങ്ങന്നൂർ കെ.എസ്. ആർ ടി.സി ഡിപ്പൊയിൽ നിന്നും പമ്പയ്ക്ക് ദിനംപ്രതി 50 സർവീസ്സും കോട്ടയത്ത് നിന്ന് മുപ്പതും നടത്തുന്നുണ്ട്. പിന്നെ കൂടുതൽ സർവ്വീസ് നടത്തുന്നത് തിരുവനന്തപുരം ഡിപ്പോയിൽ നിന്നുമാണ്.