പത്തനംതിട്ട ചാലക്കയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം ; 51 പേർക്ക് പരിക്കേറ്റു

ചാലക്കയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റു. ഇവരെ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ 13 പേരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ശബരിമല : ചാലക്കയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റു. ഇവരെ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ 13 പേരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെ.എസ്. ആർ ടി സി ഫാസ്റ്റും നിലയ്ക്കലിൽ നിന്ന് പമ്പയ്ക്ക് വന്ന ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് പത്തനംതിട്ട പമ്പ പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്സും മോട്ടോർ വാഹന വകുപ്പും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.