അവധിക്കാലം ആഘോഷിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം ; പൊന്മുടി, വട്ടവട, ഗവി, കോവളം ട്രിപ്പുകൾ

കോട്ടയം ജില്ലയിൽ ഹിറ്റടിച്ച് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി.  40 ലക്ഷം രൂപയുടെ വരുമാനമാണ് നവംബറിൽ ജില്ലയിൽ നിന്ന് മാത്രം കെഎസ്ആർടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സർവീസുകളും കോട്ടയം ജില്ലയുടെ കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
 


കോട്ടയം: കോട്ടയം ജില്ലയിൽ ഹിറ്റടിച്ച് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി.  40 ലക്ഷം രൂപയുടെ വരുമാനമാണ് നവംബറിൽ ജില്ലയിൽ നിന്ന് മാത്രം കെഎസ്ആർടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സർവീസുകളും കോട്ടയം ജില്ലയുടെ കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസം കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ ചിലവ്, ഒറ്റയ്ക്കും ആളുകൾക്കൊപ്പം ഒരുമിച്ചും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് ജനങ്ങളെ പദ്ധതിയിലേക്ക് ആകർഷിച്ചത് എന്ന് ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പറയുന്നു.

അവധിക്കാല യാത്രക്കാരെ മുന്നിൽ കണ്ട് ബജറ്റ് ടൂറിസത്തിനായി പുതിയ പാക്കേജുകളും കെഎസ്ആർടിസി പ്ലാൻ ചെയ്യുന്നുണ്ട്. കോട്ടയത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നായി പ്രത്യേക അവധിക്കാല ട്രിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി എന്നിവടങ്ങളിലേക്ക് പ്രത്യേക പാക്കേജ് വഴി യാത്ര ചെയ്യാവുന്നതാണ്.

കോട്ടയത്തെ ഏഴ് ജില്ലകളിൽ നിന്നും കൂത്താട്ടുകുളത്ത് നിന്നും ട്രിപ്പുകളുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച് വൈകുന്നേരത്തോടെ അവസാനിക്കുന്ന ഏകദിന ട്രിപ്പുകളാണ് പ്രധാന ആകർഷണം. ഇത് കൂടാതെ, കൊച്ചിയിൽ നെഫർട്ടി എന്ന ആഡംബര കപ്പൽ യാത്രയും ബജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ബസിന്റെയും കപ്പലിന്റെയും നിരക്കുകൾ ഉൾപ്പെടുന്നതാണ് പാക്കേജ്.

കൂടാതെ തീർത്ഥാടകർക്കായി ശിവഗിരി, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവൈരാണിക്കുള ക്ഷേത്ര ദർശനം എന്നിങ്ങനെയുള്ള പാക്കേജുകളുമുണ്ട്.

കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:


എരുമേലി-9562269963,9447287735

പൊൻകുന്നം-9497888032, 6238657110

ഈരാറ്റുപേട്ട- 9497700814,9526726383

പാലാ- 9447572249,9447433090

വൈക്കം- 9995987321,9072324543

കോട്ടയം- 8089158178,9447462823

ചങ്ങനാശേരി- 8086163011,9846852601

കൂത്താട്ടുകുളം - 9497415696,9497883291