'പാൻട്രി, ടോയ്ലറ്റ്' സൗകര്യങ്ങളുള്ള കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ്; സര്‍വീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 15ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്ന് മന്ത്രി കെബി ഗണേഷ്‍കുമാര്‍ വ്യക്തമാക്കി.എറണാകുളത്തെ നവീകരിച്ച കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. തിരുവനന്തപുരം -കൊച്ചി റൂട്ടിലാകും ആദ്യ സര്‍വീസെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു
ബിസിനസ് ക്ലാസ് ബസ് സര്‍വീസുകളുടെ ഉദ്ഘാടനവും ഈ വേദിയില്‍ നടന്നതായും മന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ ഉദ്ഘാടനം പറ്റാത്തതിനാലാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.