കാസര്‍കോട് കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.മാവുങ്കാല്‍ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയില്‍ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം

 

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയില്‍ കയർ കെട്ടിയിരുന്നതിനാല്‍, ഷോക്കേറ്റ ഭരതൻ പോസ്റ്റില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു

 

കാസർഗോഡ് : അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ  മരിച്ചു.മാവുങ്കാല്‍ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയില്‍ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.

വൈദ്യുതി പോസ്റ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയില്‍ കയർ കെട്ടിയിരുന്നതിനാല്‍, ഷോക്കേറ്റ ഭരതൻ പോസ്റ്റില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം താഴെയിറക്കിയത്.നടപടികള്‍ക്ക് ശേഷം മൃതദേഹം കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി