ഇന്ധന സര്‍ചാര്‍ജ് പ്രഖ്യാപിച്ച് ഉത്തരവിറക്കി കെഎസ്‌ഇബി
സംസ്ഥാനത്ത് ഇന്ധന സർചാർജ് പ്രഖ്യാപിച്ച് കെഎസ്‌ഇബി ഉത്തരവിറക്കി. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയുമാണ് പിരിക്കാൻ തീരുമാനിച്ചത്.
Updated: Jan 1, 2026, 13:27 IST
ഡിസംബറില്‍ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു ഇന്ധനസർ ചാർജ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന സർചാർജ് പ്രഖ്യാപിച്ച് കെഎസ്‌ഇബി ഉത്തരവിറക്കി. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയുമാണ് പിരിക്കാൻ തീരുമാനിച്ചത്.
നവംബർ മാസം 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്‌ഇബി. ഇതാണ് ജനുവരി മാസത്തെ ബില്ലില്‍ നിന്ന് ഈടാക്കുന്നത്. ഡിസംബറില്‍ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു ഇന്ധനസർ ചാർജ്.