കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷം ; ജാഗ്രതാ നിർദ്ദേശം നൽകി കെഎസ്ഇബി
കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തു. പടിഞ്ഞാറൻ പ്രദേശങ്ങളായ പുളിക്കമറ്റം, പാണംപടി, ഭഗീരഥ, ഭാമശേരി, 15–ൽ കടവ്, സ്വരമുക്ക്, കല്ലു പുരക്കൽ, സിഎൻഐ, കൊച്ചാന, പനയം കഴുപ്പ്, ഇളം പള്ളി, പാറപ്പാടം, അറുപുഴ, വെസ്റ്റ് ക്ലബ്, പാറപ്പാടം ടെമ്പിൾ, ഇല്ലിക്കൽ, ചിന്മയ സ്കൂൾ, എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലെ വൈദ്യുതി വിതരണമാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന ഘട്ടത്തിൽ അറ്റകുറ്റപ്പണികൾ ഒഴിവാക്കണമെന്നും, പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ ജോലികൾ ചെയ്യാൻ മുതിരരുത എന്ന് നിർദ്ദേശമുണ്ട്.
വെള്ളം കയറുന്ന വീടുകളിൽ ഇൻവെർട്ടർ ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം മെയിൻ സ്വിച്ച് ഓഫ് ചെയ്താലും ബാറ്ററിയിൽ നിന്ന് വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിന് മുൻപ് അവിടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാലവർഷക്കെടുതി മൂലം വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധമായ പരാതികൾക്കും അപകടസാധ്യതകൾക്കും 9496008063 (കോട്ടയം), 94960 18397 (പാലാ) എന്നീ എമർജൻസി നമ്പറുകളിൽ ബന്ധപ്പെടാം. അതിനിടെ, ചേർത്തല-കുമാരകം-കോട്ടയം റോഡിൽ വെള്ളം കയറിയതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.