വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനയെന്ന് കെ.എസ്.ഇ.ബി

 

 തിരുവനന്തപുരം: അന്തരീക്ഷ താപനില താരതമ്യേന ഉ യർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപയോ ഗം ഗണ്യമായി വർധിച്ചതായി കെ.എസ്.ഇ.ബി വാർ ത്താക്കുറിപ്പിൽ വ്യക്ത‌മാക്കി. ഇതോടൊപ്പം രാജ്യത്താ കമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതി ലഭ്യതയിലും കാ ര്യമായ കുറവുണ്ട്.

ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുള്ള 12,000 മെഗാവാട്ടി ന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യ വും നിലനിൽക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങ ളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലേതിൽനിന്ന് 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോഗം 600-800 മെഗാവാട്ട് വർധി ക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവ ശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യ വും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടാ യാൽ വൈകുന്നേരം ആറിനും 12നുമിടയിൽ ഭാഗിക വൈദ്യുത നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പാ ണ് കെ.എസ്.ഇ.ബി നൽകുന്നത്.