സംസ്ഥാനത്ത് ഇന്നലെയും ഒന്നിലധികം തവണ കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം

മഴ കുറഞ്ഞതും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

 

ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി തിരിച്ചു നല്‍കേണ്ട സ്വാപ്പ് കരാര്‍ ഇന്ന് അവസാനിക്കുന്നതോടെ താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് പൊതുജനങ്ങളെ വട്ടം കറക്കി ഇന്നലെയും ഒന്നിലധികം തവണ കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം. പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി തിരിച്ചു നല്‍കേണ്ട സ്വാപ്പ് കരാര്‍ ഇന്ന് അവസാനിക്കുന്നതോടെ താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

മഴ കുറഞ്ഞതും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടില്‍ അധികം ആവശ്യകതയാണ് ഈ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്നലെ പവര്‍കട്ട് ഉണ്ടാകില്ലെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, വായ്പ വഴിയുള്ള 200 മെഗാവാട്ട് ലഭിക്കാതിരുന്നതോടെയാണ് വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയത്.