വൈദ്യുതി പോസ്റ്റ് തലയിലേക്ക് വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
ഹരിപ്പാട് കരുവാറ്റയില്‍ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തില്‍ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു.ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്ബില്‍ ഭാസ്കരന്റെ മകൻ അനില്‍കുമാറാണ് (45) മരിച്ചത്.
Jul 23, 2025, 15:12 IST
വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്ബോള്‍ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തില്‍ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു.ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്ബില്‍ ഭാസ്കരന്റെ മകൻ അനില്‍കുമാറാണ് (45) മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്ബോള്‍ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ്.