ശബരിമലയിൽ നിന്ന് ഒരു വർഷം കെ.എസ്.ഇ .ബി ഈടാക്കുന്നത് ഏഴ് കോടി രൂപ ; സോളാർ പാനൽ പദ്ധതിയും നിലച്ച മട്ടിൽ
ഒരു വർഷം ശബരിമലയിൽ നിന്ന് കെ.എസ്.ഇ .ബി ഈടാക്കുന്നത് ഏഴ് കോടി രൂപ.വൈദ്യുത ചാർജ് ,അധികമായി സ്ഥാപിച്ച വൈദ്യുത വിളക്ക് എന്നിവയ് ക്കെല്ലാം കൂടിയാണ്
ശബരിമല: ഒരു വർഷം ശബരിമലയിൽ നിന്ന് കെ.എസ്.ഇ .ബി ഈടാക്കുന്നത് ഏഴ് കോടി രൂപ.വൈദ്യുത ചാർജ് ,അധികമായി സ്ഥാപിച്ച വൈദ്യുത വിളക്ക് എന്നിവയ് ക്കെല്ലാം കൂടിയാണ് ഈ തുക ഈടാക്കുന്നത്. അരവണ പ്ലാൻ്റിലേക്ക് ഹൈടെൻഷൻ കണക്ഷൻ്റെ ചാർജും ഇതിൽ ഉൾപ്പെടും.
മണ്ഡല മകരവിളക്ക് തീർത്ഥാടനം, മാസപൂജ ഉൾപ്പടെയുള്ള ദിവസങ്ങളിൽ ഒരു വർഷം ഏകദേശം മൂന്ന് കോടി രൂപയാണ് ദേവസ്വം ബോർഡ് വൈദ്യുതി ബോർഡിന് അടയ്ക്കുന്നത്. തീർത്ഥാടന കാലത്ത് താല്ക്കാലികമായി സ്ഥാപിച്ച വൈദ്യുത വിളക്കുകളുടെ കറൻ്റ് ചാർജ് കൂടി ഇതിൽ ഉൾപ്പെടും.
കെ.എസ്.ഇ.ബി സ്ഥാപിച്ച വഴിവിളക്കുകൾ, വൈദ്യുത ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കുമായി ഒരു വർഷം 3.3 കോടി രൂപയാണ് ചിലവ്.കൂടാതെ നിലയ്ക്ക ലിലെ സ്ഥിരംബിൽഡിംഗി ൻ്റെ വൈദ്യുതചർജിന ത്തിൽ ഏകദേശം 25 ലക്ഷം അടയ്ക്കുന്നുണ്ട്. ക്ഷേത്രത്തിനും, വിശ്രമ പന്തലുകൾ, കെട്ടിടങ്ങൾ, എന്നി വയ്ക്ക് പ്രത്യേകം പ്രത്യേകം താരീഫാണ്. വാടകയ്ക്ക് കൊടുക്കുന്ന കെട്ടിടത്തിന് താരീഫ് റേറ്റ് കൂടുതലാണ് .എന്നാൽ തീർത്ഥാടകർ വിശ്രമിക്കുന്ന ക്യൂ കോംപ്ല ക്സിന് ഉയർന്ന താരീഫ് നിരക്കാണ് ഈടാക്കിയിരി ക്കുന്നതെന്നാണ് വിവരം.
ശബരിമലയിൽ സോളാർ പാനൽ സ്ഥാപിച്ചാൽ വൈദ്യുത ചാർജിനത്തിൽ ഇപ്പോൾ അടയ്ക്കുന്ന കോ ടിക്കണക്കിന് രൂപ ലാഭിക്കാനാകും. സോളാർ പാനൽ സ്ഥാപിക്കുന്നത് സംബസിച്ച പദ്ധതി ആരംഭിക്കാൻ കഴി ഞ്ഞ ദേവസ്വം ബോർഡ് നടപടി ആരംഭിച്ചിരുന്നു. ഇതി നായി ഒരു സബ് കമ്മറ്റിയെ നിയോഗിച്ചെങ്കിലും ഇതിൻ്റെ പ്രവർത്തനം നിലച്ച മട്ടാണ്.