മാപ്പുപറഞ്ഞ് കെഎസ്ഇബി ; സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പ്

ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

 

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

തിരൂരങ്ങാടിയില്‍ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് ജുനൈദ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരില്‍ മാപ്പപേക്ഷ നടത്തിയത്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.


പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ.എസ്.ഇ.ബി ഉറപ്പുനല്‍കി.

ഇത്തരം അപകടങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.