കവി കെ.സച്ചിദാനന്ദന് സ്നേഹാദരം 

മലയാളത്തിൻ്റെ പ്രിയ കവി കെ.സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു.സാഹിത്യത്തിലെ സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്നാണ്  സ്നേഹാദരം സംഘടിപ്പിക്കുന്നത് .
 

മലയാളത്തിൻ്റെ പ്രിയ കവി കെ.സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു.സാഹിത്യത്തിലെ സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്നാണ്  സ്നേഹാദരം സംഘടിപ്പിക്കുന്നത് . ‘സച്ചിദാനന്ദം കാവ്യോൽസവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.


തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി പരിപാടി നടക്കും.പരിപാടിയിൽ ക്രൈസ്റ്റ് കോളേജും കാവ്യശിഖ ഉൾപ്പെടെയുള്ള മുപ്പതോളം സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും ആതിഥേയത്വം വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.