മികച്ച വിജയം നേടി കെ എസ് ശബരീനാഥന്‍

കെപിസിസി ജനറല്‍ സെക്രട്ടറിയായ ശബരീനാഥനെ മുന്നില്‍ നിര്‍ത്തികൊണ്ട് യുവാക്കളെ ആകര്‍ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.

 

തിരുവനന്തപുരം കോര്‍പറേഷനില്‍ കരുത്തുക്കാട്ടാന്‍ ഉറച്ചാണ് കെ എസ് ശബരീനാഥനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്


തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കി കെ എസ് ശബരീനാഥന്‍. കവടിയാര്‍ വാര്‍ഡിലാണ് ശബരീനാഥന്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡാണ് കവടിയാര്‍. ഇത്തവണ ആ ഞാണിന്മേല്‍ കളിയില്ലാത്ത വിജയമാണ് ശബരീനാഥന്‍ നേടിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ കരുത്തുക്കാട്ടാന്‍ ഉറച്ചാണ് കെ എസ് ശബരീനാഥനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറിയായ ശബരീനാഥനെ മുന്നില്‍ നിര്‍ത്തികൊണ്ട് യുവാക്കളെ ആകര്‍ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ പ്ലാന്‍ ഫലം കണ്ട് തുടങ്ങുന്നുണ്ടെന്നാണ് ശബരീനാഥന്റെ വിജയം കാണിക്കുന്നത്.