കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ ആര്‍ മീര
കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ ആര്‍ മീര
തന്റെ 'സിന്‍' എന്ന നോവലും മീരയുടെ കലാച്ചിയും തമ്മിലുള്ള സാമ്യം ഞെട്ടിച്ചെന്ന ഹരിത സാവിത്രിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് കെ ആര്‍ മീരയുടെ പ്രതികരണം
Jun 3, 2026, 06:47 IST
സത്യസന്ധതയില്ലാത്ത ആരോപണവും ആത്മാര്‍ത്ഥതയില്ലാത്ത അഭിനന്ദനവും ബാധിക്കാറില്ലെന്നും കെ ആര്‍ മീര ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.
കലാച്ചി- സിന്‍ കോപ്പി അടി വിവാദത്തില്‍ പ്രതികരണവുമായി കെ ആര്‍ മീര. കലാച്ചി നോവല്‍ കോപ്പി അടി ആണെന്ന വിവാദം മീര തള്ളി. 2020 മുതല്‍ നോവല്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022 ല്‍ ഇറങ്ങിയ സിന്നിന്റെ കോപ്പി അടി ആകുമെന്നാണ് കെ ആര്‍ മീര ചോദിക്കുന്നത്. സിന്നിന്റെ എഴുത്തുകാരി ഹരിത 2026 ല്‍ നോവല്‍ വായിച്ചു ആത്മഹര്‍ഷം പൂണ്ടുവെന്നും മീര പ്രതികരിക്കുന്നത്.
സത്യസന്ധതയില്ലാത്ത ആരോപണവും ആത്മാര്‍ത്ഥതയില്ലാത്ത അഭിനന്ദനവും ബാധിക്കാറില്ലെന്നും കെ ആര്‍ മീര ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്. 2026ല്‍ തന്നെ ഹരിത സാവിത്രി വിളിച്ച് അഭിനന്ദിച്ചെന്നും മീര കൂട്ടിച്ചേര്‍ക്കുന്നു. തന്റെ 'സിന്‍' എന്ന നോവലും മീരയുടെ കലാച്ചിയും തമ്മിലുള്ള സാമ്യം ഞെട്ടിച്ചെന്ന ഹരിത സാവിത്രിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് കെ ആര്‍ മീരയുടെ പ്രതികരണം