കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി; ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം

 

നാളെ രാവിലെ പത്തിനാണ് രാപ്പകല്‍ സമരം സമാപിക്കുക.

 

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും

കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി. തിരുവനന്തപുരം ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും. 

നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്തെന്നാരോപിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. നാളെ രാവിലെ പത്തിനാണ് രാപ്പകല്‍ സമരം സമാപിക്കുക.