രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള നടപടി : കെ.പി.സി.സി തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കും; കെ. സി വേണുഗോപാൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കെ.പി.സി.സി നടപടി ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന് എഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
കണ്ണൂർ : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കെ.പി.സി.സി നടപടി ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന് എഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാര്യത്തിൽ പാർട്ടി നടപടി നേരത്തെ വ്യക്തമാക്കിയതാണ്. നിയമപരമായ എന്തു നടപടിയും സ്വീകരിക്കുന്നതിൽ ആർക്കും തടസമില്ല. നിഷ്പക്ഷമായിരിക്കണം നടപടി. ഒരു ജനപ്രതിനിധിക്കെതിരെ ആരോപണമുണ്ടായപ്പോൾ മാതൃകാപരമായ നടപടി സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ് കെ.പി.സി.സി അദ്ധ്യക്ഷന് ഇമെയിലിൽലഭിച്ച പരാതി നേരെ ഡി.ജി.പിക്ക് കൈമാറുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പ് വിഷയം വഴി തിരിച്ചുവിടുന്നതിനാണ് ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ശബരിമല സ്വർണ കൊള്ള കേസിൽ സി.പി.എം നേതാക്കൾ അറസ്റ്റിലായിരിക്കുകയാണ്. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല. രാഹുൽ മാങ്കൂട്ടം എം.എൽ. എസ്ഥാനം രാജിവയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പി.എം ശ്രീ പദ്ധതിയിൽ മാത്രമല്ല ലേബർ കോഡിലും സി.പി.എമ്മും ബി.ജെ പിയും തമ്മിൽ രഹസ്യധാരണമുണ്ട്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ രാജ്യസഭയിൽ ബ്രിട്ടാസിനെതിരെ പറഞ്ഞിട്ടുണ്ട്. ഇടനിലക്കാരാനായി നിന്നിട്ടില്ലെങ്കിൽ ബ്രിട്ടാസ് അവകാശലംഘനത്തിന് സ്പീക്കർക്ക് മന്ത്രിക്കെതിരെ നോട്ടീസ് നൽകാൻ തയ്യാറുണ്ടോയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഞങ്ങൾ ഇത്തരം നോട്ടീസു കൊണ്ടുവരുമ്പോൾ ബ്രിട്ടാസിനെ സഭയിൽ പിൻതുണക്കാൻ തയ്യാറാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു