ശേഷദ്രിനാഥിനെ നിയമിച്ച നടപടിയില്‍ യുഡിഫ് വില കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു
കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശേഷദ്രിനാഥിനെ നിയമിച്ച നടപടിയില്‍ യുഡിഫ് വില കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. സാധാരണ പ്രവര്‍ത്തകര്‍ വിയര്‍പ്പ് ഒഴുക്കിയാണ് യുഡിഫിനെ അധികാരത്തില്‍ എത്തിച്ചത്. അവരുടെ വികാരം മാനിക്കണമായിരുന്നു. കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അം?ഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തെ സംഘപരിവാര്‍ ബന്ധം ചൂണ്ടിക്കാട്ടിയാണ് നിയാസ് എതിര്‍പ്പുന്നയിച്ചത്. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിന്റെ ആരോപണം. ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി അറിയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിന് ശേഷം പോസ്റ്റുകള്‍ മാറ്റിയെന്നും നിയാസ് പറയുന്നു.