കോഴിക്കോട് യുവാവ് ലോഡ്ജ് മുറിയിലെ ബാത്റൂമില്‍ തൂങ്ങി മരിച്ച നിലയില്‍
കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മരുതോങ്കര മാവുള്ള പറമ്പില്‍ വീട്ടില്‍ മോഹൻദാസിന്റെ മകൻ അനില്‍ കുമാർ (അനില്‍ കുമാർ - 43) ആണ് മരിച്ചത്.
Updated: Aug 28, 2026, 14:54 IST
ലോഡ്ജില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അനില്‍.
കോഴിക്കോട് : കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മരുതോങ്കര മാവുള്ള പറമ്പില്‍ വീട്ടില്‍ മോഹൻദാസിന്റെ മകൻ അനില്‍ കുമാർ (അനില്‍ കുമാർ - 43) ആണ് മരിച്ചത്. ലോഡ്ജില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അനില്‍.
ഇന്ന് രാവിലെ ലോഡ്ജ് മുറിയിലെ ബാത്റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.