കോഴിക്കോട് പൂച്ചയുടെ കടിയേറ്റ് പാഞ്ഞെത്തിയ പാമ്പിൽ നിന്നും വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് കല്ലാച്ചിയില്‍ പാമ്പ് കടിയില്‍ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തില്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്.

 

പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തില്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്.

കോഴിക്കോട്:  കോഴിക്കോട് കല്ലാച്ചിയില്‍ പാമ്പ് കടിയില്‍ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തില്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്.

വിദ്യാർത്ഥി സ്കൂട്ടറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുല്‍ റാനിഷ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.