സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി.
Updated: Sep 7, 2026, 09:58 IST
11 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാന്‍ പോവുന്നത്.
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഒക്ടോബര്‍ 24 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു. ഇതാണ് ഒരു ദിവസം മുന്നോട്ട് നീട്ടിയത്.
കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
കായികമേളയുടെ സംഘാടക സമിതി യോഗം ഞായറാഴ്ച കോഴിക്കോട് ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. 11 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാന്‍ പോവുന്നത്.