കോഴിക്കോട് ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു
ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു.തിരുനെല്‍വേലി സ്വദേശി മുത്തുകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
ഇന്നലെ വൈകീട്ടോടെ ഒരു സംഘം ആളുകള്‍ ഈ ആക്രിക്കടയില്‍ പഴയൊരു സ്കൂട്ടർ വില്‍പന നടത്തിയിരുന്നു
കോഴിക്കോട് : ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു.തിരുനെല്‍വേലി സ്വദേശി മുത്തുകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
ഇന്നലെ വൈകീട്ടോടെ ഒരു സംഘം ആളുകള്‍ ഈ ആക്രിക്കടയില്‍ പഴയൊരു സ്കൂട്ടർ വില്‍പന നടത്തിയിരുന്നു. എന്നാല്‍ നല്‍കിയ തുക തികഞ്ഞില്ലെന്ന് ആരോപിച്ച് രാത്രിയോടെ ഇവർ വീണ്ടും കടയിലെത്തുകയായിരുന്നു.
ഈ സമയത്ത് സ്കൂട്ടർ പകുതിയോളം പൊളിച്ചിരുന്നു. തുടർന്ന് കടക്കാരനുമായി ഉണ്ടായ വാക്കുതർക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.കടയിലെത്തിയ സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തുകയായിരുന്നു.
ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കടയിലുണ്ടായിരുന്ന തിരൂർ സ്വദേശി മണികണ്ഠൻ, ശരവണൻ എന്നിവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.