കോഴിക്കോട് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം
പുതുപ്പാടിയില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ.വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.
Dec 24, 2024, 10:30 IST
കോഴിക്കോട്: പുതുപ്പാടിയില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ.വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.
വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്‌പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ, കഴുത്തിലിട്ട ഷാള്‍ ടയറില്‍ കുരുങ്ങുകയും പിന്നാലെ റോഡിലേക്ക് തെറിച്ചുവീണതുമാണ് മരണകാരണം. വാഹനമോടിച്ച വിജയന് ചെറിയ പരിക്കുകളുണ്ട്. പുതുപ്പാടി സഹകരണ ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരിയാണ് മരിച്ച സുധ.