കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം വളയത്ത് സ്കൂള്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടില്‍ കിഴക്കേടത്ത് ഷാജിയുടെ മകള്‍ ജുവല്‍ ലക്ഷ്മി (13) ആണ് മരിച്ചത്.
Updated: Nov 11, 2026, 11:20 IST
ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട്: നാദാപുരം വളയത്ത് സ്കൂള്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടില്‍ കിഴക്കേടത്ത് ഷാജിയുടെ മകള്‍ ജുവല്‍ ലക്ഷ്മി (13) ആണ് മരിച്ചത്.
വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. വളയം കുറ്റിക്കാട് യു.പി. സ്കൂള്‍ അധ്യാപിക രബിഷയാണ് അമ്മ.